ക്രിസ്തുവിന്റെ തിരുസ്വരൂപം നീക്കം ചെയ്യണമെന്ന പേരില്‍ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകള്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലുമുള്ള മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമാണ് ആഹ്വാനം.
ഗുവാഹത്തി ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളായ ഡോണ്‍ ബോസ്‌കോ, സെൻ്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ നെഹ്‌റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകള്‍ പതിച്ചു. ബാർപേട്ട, ശിവസാഗർ നഗരങ്ങളിലും ഇത്തരം പോസ്റ്ററുകളുണ്ട്. “സ്കൂളിനെ ഒരു മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന മുന്നറിയിപ്പാണിത്.സ്‌കൂള്‍ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക. ഇത്തരം ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണം” എന്നാണ് അസമീസ് ഭാഷയിലുള്ള പോസ്റ്റർ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group