അമലോൽഭവയായ പരിശുദ്ധ മറിയം..l

ഡിസംബര്‍ 8 ന് ആഘോഷിക്കുന്ന മറിയത്തിന്റെ അമലോത്ഭവ തിരുനാളിന്റെ അടിസ്ഥാനം മറിയം ഉത്ഭവ പാപത്തിന്റെ കറയില്ലാതെ പിറന്നു എന്ന കത്തോലിക്കാ വിശ്വാസമാണ്. കത്തോലിക്കാ സഭയുടെ മൂന്ന് സുപ്രധാന സ്തംഭങ്ങളായ വി. ഗ്രന്ഥവും അപ്പസ്തോലിക പാരമ്പര്യവും സഭയുടെ മജിസ്റ്റീരയവും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നു.

ഔദ്യോഗികമായ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് 1854 ലാണെങ്കിലും ഈ വിശ്വാസം പാശ്ചാത്യ, പൗരസ്ത്യ സഭകളില്‍ മുന്‍പേ തന്നെ നിലനിന്നിരുന്നു. ആദിമ സഭാപിതാക്കന്‍മാരായിരുന്ന ജസ്റ്റിന്‍, ഇറനേവൂസ്, ഒരിജന്‍, ഹിപ്പോലിറ്റസ് അംബ്രോസ്, ഗ്രഗറി നസ്യാന്‍സന്‍, അഗസ്റ്റിന്‍ എന്നിവരെല്ലാം മറിയത്തിന്റെ അമലോത്ഭവത്തെ കുറിച്ച് പഠിപ്പിച്ചിട്ടുള്ളവരാണ്.

ഹവ്വയെ എല്ലാ മനുഷ്യരുടെയും ശാരീരിക മാതാവായി സൃഷ്ടിച്ച ദൈവം മറിയത്തെ എല്ലാവരുടെയും ആത്മീയ മാതാവായി സൃഷ്ടിച്ചു. ഇരുവരും ഉത്ഭവ പാപമേശാതെ പിറന്നവരാണ്. ഹവ്വ സാത്താനെ അനുസരിച്ച് മരണത്തെ വാങ്ങിയപ്പോള്‍ മറിയം ദൈവദൂതന്റെ വാക്കുകള്‍ അനുസരിച്ച് ജീവനെ വീണ്ടെടുത്തു. ഹവ്വ പറുദീസ നഷ്ടമാക്കി, മറിയം പറുദീസ വീണ്ടെടുത്തു. ഹവ്വ ആദത്തോടൊപ്പം പാപത്തില്‍ പങ്കാളിയായി. മറിയം യേശുവിനോടൊപ്പം രക്ഷയില്‍ പങ്കാളിയായി. ഹവ്വാ പ്രപഞ്ചത്തിന്റെ രാജ്ഞിയായിരുന്നെങ്കിലും ആ പദവി നഷ്ടമാക്കി. മറിയം എളിയവളായി ജനിച്ചുവെങ്കിലും സ്വര്‍ഗരാജ്ഞിയായി ഉയര്‍ന്നു 1854 ഡിസംബര്‍ 8ന് പ്രസിദ്ധീകരിച്ച ഇന്‍എഫബിലില്‍ ദേവൂസ് എന്ന ചാക്രിക ലേഖനത്തില്‍ പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പാ മറിയത്തിന്റെ അമലോത്ഭവ ജനനത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതുല്യമായ കൃപയാല്‍ മറിയത്തെ ദൈവം ഉത്ഭവപാപത്തില്‍ നിന്ന് വിമുക്തയാക്കാന്‍ തിരുമനസ്സായി.1858 ല്‍ ബെര്‍ണദീത്തായ്ക്ക് പ്രത്യക്ഷയായി പരിശുദ്ധ മാതാവ് ഞാന്‍ അമലോത്ഭവയാകുന്നു എന്നും പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group