കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി : ഒരുമാസത്തിനകം കന്യാസ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന യുട്യൂബ് വിഡിയോക്കെതിരെ നൽകിയ പരാതികളിന്മേൽ നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കന്യാസ്ത്രീകളെ അപമാനിക്കുന്നതും സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതും പതിവായികൊണ്ടിരിക്കുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നും കോടതിയിൽ ഹർജി നൽകിയിരുന്നു. ആലുവ സ്വദേശിയും സി.എം.സി മൗണ്ട് കാർമൽ ജനറലേറ്റ് പബ്ലിക് റിലേഷൻ ഓഫീസറുമായ സിസ്റ്റർ മരിയ ആന്റോ നൽകിയ ഹർജിയിലാണ് സംസ്ഥാന വനിതാ കമ്മിഷൻ ഐ.ടി സെക്രട്ടറി, എർണാകുളം റൂറൽ എസ്.പി എന്നിവരോട് നടപടി ഒരു മാസത്തിനകം വേണമെന്ന് ജസ്റ്റിസ് പി.വി ആശ നിർദ്ദേശിച്ചത്. കാര്യക്ഷമമായ ഇടപെടലുകൾ നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സിസ്റ്റർ മരിയ ആന്റോ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സാമുവേൽ കൂടൽ എന്ന വ്യക്തി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കന്യാസ്ത്രീ സമൂഹത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതുസംബന്ധിച്ച് വനിത കമ്മീഷനും ഐ .ടി സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് വിവിധ കന്യാസ്ത്രീ സമൂഹങ്ങൾ ആവശ്യമുന്നയിക്കുകയും തുടർന്ന് സിസ്റ്റർ മരിയ ആന്റോ കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group