മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട രീതിയില്‍ തുടരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രാര്‍ത്ഥനാ സന്ദേശങ്ങള്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.

പാപ്പാ ബുദ്ധിമുട്ടുകളില്ലാതെ ഉറങ്ങി വിശ്രമിച്ചുവെന്നും, പരിശോധനകളില്‍ പ്രത്യേക ബുദ്ധിമുട്ടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും, സാധാരണയായി ഓപ്പറേഷന് ശേഷമുള്ള വിശ്രമം പാപ്പാ തുടരുമെന്നും പത്രക്കുറിപ്പിലൂടെ പ്രെസ് ഓഫീസ് വ്യക്തമാക്കി. യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെ തനിയെ ശ്വസിക്കാന്‍ പപ്പയ്ക്ക് സാധിക്കുന്നുണ്ടെന്നും, അദ്ദേഹം തിരികെ ബോധാവസ്ഥയിലേക്ക് നേരത്തെ തന്നെ എത്തിയെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡയറക്ടര്‍ മാത്തെയോ ബ്രൂണി വിശദീകരിച്ചു.ഫ്രാന്‍സിസ് പാപ്പായുടെ സൗഖ്യത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സന്ദേശങ്ങള്‍ പാപ്പായെ അറിയിച്ചുവെന്നും, അവയ്ക്ക് നന്ദി പറഞ്ഞ പാപ്പാ, തനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാന്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group