ഒരു വർഷം കൊണ്ട് ദരിദ്രരുടെ എണ്ണം ഇരട്ടി: രാജ്യത്ത് 45-വർഷം മുമ്പേയുള്ള സ്ഥിതി…

ഒരു വർഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയായെന്ന് പഠന റിപ്പോർട്ട്. കോവിഡ് തൊഴിലിനെയും ജീവിതത്തെയുമടക്കം ബാധിച്ചതോടെയാണ് ഒറ്റ വർഷം കൊണ്ട് ആറ് കോടിയിൽ നിന്നും പതിമൂന്നരക്കോടിയിലേക്ക് ദരിദ്രരുടെ എണ്ണം വര്‍ധിച്ചത്. 45 വര്‍ഷം മുമ്പത്തെ അവസ്ഥയിലാണ് ദാരിദ്യത്തിന്റെ കണക്കിൽ ഇന്ന് ഇന്ത്യ ഉള്ളതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനത്തിൽ പറയുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയുമെത്തിയത്. തൊഴിൽ നഷ്ടമായതോടെ മഹാനഗരങ്ങളിൽ നിന്നും ജനങ്ങൾ കൂട്ടപ്പലായനം ചെയ്തു. രോഗവും ദാരിദ്ര്യവും ജനങ്ങളെ അവശരാക്കിയ നിലയാണെന്നും പഠനം പറയുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ട പ്യൂ.

വാർത്ത :മനോരമ
ചിത്രം :ന്യൂയോർക്ക് ടൈംസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group