പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിർജ്ജീവമാണ്….!!!

കോട്ടയം: എറണാകുളം-അങ്കമാലി രൂപതയിൽപ്പെട്ട കാലടി സെൻറ് ജോർജ് ദേവാലയത്തിനു മുന്നിലെ കാഴ്ചയാണ് ഇന്ന് ഈ ലേഖകൻ പങ്കുവയ്ക്കുന്നത്….. ”പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമാണ്
(യാക്കോബ്.2:17) എന്ന തിരുവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് ഈ കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് ദേവാലയത്തിന് മുന്നിൽ വച്ചിരിക്കുകയാണ്….
ആവശ്യക്കാർക്ക് യഥേഷ്ടം എടുത്തു കൊണ്ടുപോകുന്നതിനുള്ള സ്വാതന്ത്ര്യം ഒരുക്കി കൊണ്ടാണ് ഇത്തരമൊരു സംവിധാനവുമായി കാലടി സെൻറ് ജോർജ് ദേവാലയം സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്…. ഈ നന്മ പ്രവർത്തിക്ക് നേതൃത്വം നൽകുന്ന സെൻറ് ജോർജ് ദേവാലയ വികാരിയ്ക്കും ഇടവക സമിതിക്കും വിശ്വാസികൾക്കും ദൈവാനുഗ്രഹം നിറഞ്ഞ പ്രാർത്ഥനാശംസകൾ…

അജി ജോസഫ് കാവുങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group