ചൈനയിൽ വൈദിക പട്ടം കൊടുക്കുന്നത് ഭരണകൂടം തടഞ്ഞു.

മതപീഡനംത്തിന്റെ മറ്റൊരു മുഖം കൂടി, ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്തു, ലോക യുവജന ദിനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഡീക്കന് വൈദികപട്ടം കൊടുക്കുന്നത് ഗവൺമെന്റ് തടഞ്ഞു.കഴിഞ്ഞദിവസം ഷാങ്ഹായ് രൂപതയിൽ 5 ഡീക്കന് മാരുടെ തിരുപ്പട്ടം കൊടുക്കുന്ന ചടങ്ങിലാണ് ഒരു വൈദികൻ ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ച് ഭരണകൂടം തിരുപട്ടം കൊടുക്കുന്നത് തടഞ്ഞത്.സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ ബിഷപ്പ് ജോസഫ് ഷൈന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങിലാണ് നിർഭാഗ്യകരമായ ഈ സംഭവം ഉണ്ടായത്, ഫാ. ജിയോവന്നി നിംഗ് യോങ്‌വാങ് (30), ഫാ. ജിയോവന്നി സ്വൗ ജിയ (34); ഫാ. മാറ്റിയോ മി ജിസ്വൗ (29), ഫാ. ഫ്രാൻസെസ്‌കോ വു ഷുൻ (31) എന്നിവരാണ് തിരുപ്പട്ടം സ്വീകരിച്ച നവവൈദികർ എന്നാൽ ഡീക്കൻ പോൾ യാങ് ഡോങ്‌ഡോംഗിന്റെ (34) തിരുപ്പട്ട സ്വീകരണമാണ് ഭരണകൂടം തടഞ്ഞത്.വിലക്ക് ഉടൻതന്നെ നീക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ക്രൈസ്തവ നേതൃത്വം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group