ഈജിപ്തിൽ വീണ്ടും ക്രൈസ്‌തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു

ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ വീണ്ടും തീയിട്ടു നശിപ്പിച്ചു.

സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്ത‌വരുടെ വീടുകൾക്കു നേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം.

കോപ്റ്റിക് ഓർത്തഡോക്സസ് ക്രൈസ്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതെടെയാണ് തുടർച്ചയായി ക്രൈസ്തവർക്ക് നേരെ ആക്രമണ പരമ്പര അരങ്ങേറുന്നത്.അനുമതി ലഭിച്ച ശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശവും തുടർച്ചയായി ലഭിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m