നാലു മണിക്കൂറിനിടെ ഗോവയിൽ മരിച്ചത് 26 കോവിഡ് രോഗികള്‍. ജാഗ്രതാ നിർദ്ദേശം ശക്തമാക്കി സഭാനേതൃത്വം

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ഗോവ മെഡിക്കല്‍ കോളജില്‍ 26 കോവിഡ് രോ​ഗികൾ മരിച്ചു. നാലു മണിക്കൂറിനിടെ ഇത്രയും രോ​ഗികൾ മരണത്തിന് കീഴടങ്ങിയത് ഞെട്ടിക്കുന്നുവെന്ന് ക്രൈസ്തവ സഭാനേതൃത്വം അറിയിച്ചു.ജനങ്ങൾ ജാഗ്രതാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗോവയിൽ അടിസ്ഥാന സൗകര്യങ്ങളായ ഓക്സിജൻ ലഭ്യത,
വാക്സിൻ വിതരണം തുടങ്ങിയ ആരോഗ്യകാര്യങ്ങളിൽ ഭരണനേതൃത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group