ഫ്രാൻസിൽ വീണ്ടും ദൈവാലയം അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളുടെ സുരക്ഷസംബന്ധിച്ചു വിശ്വാസികളുടെ ഇടയിൽ ആശങ്ക വർധിക്കുകയാണ്.
പാസ്-ഡി-കലൈസ് ഡിപ്പാർട്ട്മെൻ്റിലെ സെൻ്റ്-ഓമറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയമാണ് കത്തി നശിച്ചത്.
ജോയൽ വിഗൂറക്സ് എന്നയാളാണ് പള്ളിക്കു തീയിട്ടത്. മുമ്പും നിരവധി ആരാധനാലയങ്ങൾക്കു തീയിടാൻ ശ്രമിച്ചിട്ടുള്ള ഈ ആളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, പുലർച്ചെ നാലുമണിയോടെയാണ് തീ ആളിപ്പടർന്നത്. 120 അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി രാവിലെ 7.15 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതലിൻ്റെ ഭാഗമായി കെട്ടിടത്തിനു സമീപം താമസിക്കുന്ന 60 ഓളം പ്രദേശവാസികളെ ഒഴിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ 39 കാരനായ ഒരു വ്യക്തി അതിക്രമിച്ചു കയറി സ്റ്റെയിൻ ഗ്ലാസ് ജനൽ തകർത്തതായി കണ്ടെത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group