ഗുജറാത്തിൽ മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരണമടഞ്ഞു

ഗൂജറാത്തിൽ സേവനം ചെയ്തുകൊണ്ടിരുന്ന മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു. എഫ്സിസി സന്യാസിനി സിസ്റ്റർ ഗ്രേസ് ജോസാണ് മരണമടഞ്ഞത്. 45 വയസ്സായിരുന്നു.

വൈകുന്നേരത്തെ കുർബാനയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. എതിർവശത്തു നിന്ന് വന്ന ട്രക്ക് സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. സിസ്റ്റർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. കോഴിക്കോട് കോടഞ്ചേരി നൂറനാട് കുടുംബാംഗമാണ്. സിസ്റ്ററുടെ ഒരു സഹോദരൻ നാഗാലാന്റിൽ ഫ്രാൻസിസ്ക്കൻ മിഷനറിയായി സേവനം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group