കർണാടകയിൽ ക്രിസ്തുവിന്റെ തിരുസ്വരൂപവും പ്രാർത്ഥനാ ഹാളും തകർത്തു

മംഗളൂരു: സർക്കാർ ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടo കോലാർ മുല്ലത്തീവിൽ യേശുക്രിസ്തുവിന്റെ തിരുസ്വരൂപവും പ്രാർത്ഥനാ മുറിയും തകർത്തു. പ്രതിമ ജെസിബി ഉപയോഗിച്ചണ് തകർത്തത്.

കോടതി ഉത്തരവിനെ തുടർന്നാണ് തിരുസ്വരൂപവും തകർത്തതെന്നാണ്
അധികൃതരുടെ വാദം. അതേസമയം, ഇത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണുള്ളതെന്നും അനധികൃതമായാണ് യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തതെന്നും ക്രൈസ്തവ സംഘടനാ നേതാക്കൾ അറിയിച്ചു. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ക്രിസ്ത്യൻ സംഘടനാ നേതാവ് സ്റ്റാനി പിന്റോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group