കോവിഡിന്റെ മറവിൽ പോലീസിന്റെ അധികാര ദുർവിനിയോഗം….

കോട്ടയം :ഒ​റ്റ​യ്ക്കു കു​ർ​ബാ​ന ചൊ​ല്ലി​യ വൈ​ദി​ക​നെ പോലീസ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചു; പ്ര​തി​ഷേ​ധം രൂക്ഷമായി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ പോ​ലീ​സ് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം അതിരമ്പുഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശ്വാ​സി​ക​ളെ ആ​രെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ ഒ​റ്റ​യ്ക്കു വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേയാണ് വ്യാ​പ​കമായി പ്ര​തി​ഷേ​ധം ഉയർന്നത്. ഇ​ന്നു രാ​വി​ലെ പട്രോളിംഗിനിടെ പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ർ സി​ഐ പ​ള്ളി​യു​ടെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട് ദേ​വാ​ല​യ ശു​ശ്രൂ​ഷി​യോ​ടു കാ​ര്യം തി​ര​ക്കി. പ​ള്ളി​യി​ൽ വൈ​ദി​ക​ൻ ത​നി​ച്ചു കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യിക്കുകയും ചെയ്തു. ”പ​ള്ളി​യി​ൽ ച​ട​ങ്ങു​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്ന് അ​റി​യി​ല്ലേ?” എ​ന്ന ദാർഷ്ട്യം നിറഞ്ഞ ചോ​ദ്യത്തോടെ വൈ​ദി​ക​നോട്‌ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കുകയായിരുന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങൾ ലം​ഘി​ക്കാ​തെ ത​നി​ച്ചു ദേവാലയത്തിൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച വൈ​ദി​ക​നോ​ടു സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശം തി​ക​ഞ്ഞ അ​ധി​കാ​ര ദു​ർ​വി​നിയോ​ഗ​മാ​ണെ​ന്നു ഈ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യുന്നു.ദേവാലയ അ​ധി​കൃ​ത​ർ ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ന​ട​പ​ടി​യി​ൽ​നി​ന്നു പി​ന്തി​രി​ഞ്ഞ​ത്. തി​ക​ച്ചും നി​യ​മാ​നു​സൃ​ത​മാ​യി കു​ർ​ബാ​ന​യ​ർ​പ്പി​ച്ച വൈ​ദി​ക​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച ന​ട​പ​ടി മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രേ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ൻ അതിരമ്പുഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പാരിഷ് കൗൺസിൽ തീ​രു​മാ​നി​ച്ചു.സം​ഭ​വ​ത്തി​ൽ എം​.എ​ൽ​എ​.മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, സി​പി​എം നേ​താ​വ് വി.​എ​ൻ.​വാ​സ​വ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​വ് ടോ​മി ക​ല്ലാ​നി, കേ​ര​ള കോ​ൺ​ഗ്ര​സ് ഹൈ ​പ​വ​ർ ക​മ്മി​റ്റി അം​ഗം പ്രി​ൻ​സ് ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സി​ന്‍റെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

സ്വന്തം ലേഖകൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group