നൈജീരിയയില്‍ തീവ്രവാദികൾ സുരക്ഷാ ജീവനക്കാരനെ വധിച്ച ശേഷം വൈദികനെ തട്ടിക്കൊണ്ടുപോയി

ക്രൈസ്തവ വിശ്വാസികളെയും വൈദീകരെയും ലക്ഷ്യം വച്ചു കൊണ്ട് വീണ്ടും നൈജീരിയയിൽ തീവ്രവാദികളുടെ അതിക്രമം.കടൂണ സംസ്ഥാനത്തെ കുഡേന്ദ പ്രദേശത്ത് സേവനം ചെയ്തുക്കൊണ്ടിരിന്ന കത്തോലിക്ക വൈദികനെ സുരക്ഷാ ജീവനക്കാരനെ വധിച്ച ശേഷം ഭീകര സംഘം തട്ടിക്കൊണ്ടു പോയി. സെന്റ് ജോൺസ് കത്തോലിക്ക ഇടവക വികാരിയായ റവ. ഫാ. ജോസഫ് അകേതെയെയാണ് ഭീകരവാദികൾ തട്ടിക്കൊണ്ടു പോയത്.സംസ്ഥാന സർക്കാരും പോലീസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച ആക്രമണവും തട്ടിക്കൊണ്ടു പോകലും നടന്നതായി കടൂണ രൂപതയുടെ കാത്തലിക് ഡീനറി ചാൻസലർ റവ. ഫാ. ആന്റണി ഡോഡോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

വൈദികന്‍ ഉറങ്ങിക്കിടന്ന മുറിയിൽ അതിക്രമിച്ച്‌ കയറിയ ഭീകരർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി തട്ടിക്കൊണ്ടു പോകുകയായിരിന്നു. മറ്റൊരു വൈദികന്‍ തട്ടിക്കൊണ്ടു പോകലിൽ നിന്ന് രക്ഷപ്പെട്ടു.കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കടൂണ സംസ്ഥാനത്തു നിന്ന് മാത്രം എട്ടോളം വൈദികരെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്.മോചനദ്രവ്യം നൽകിയതിനു ശേഷമാണ് ഇതിൽ പലരെയും കൊള്ള സംഘങ്ങൾ മോചിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group