നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ ദൈനംദിനം വർദ്ധിക്കുന്നു

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ കേന്ദ്രമായി മാറുകയാണ് നൈജീരിയ.
2014 മുതലാണ് രാജ്യത്ത് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ അരങ്ങേറാൻ ആരംഭിച്ചത്.ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മുന്നൂറിലധികം ക്രൈസ്തവ പെൺകുട്ടികളെയാണ് ഇതുവരെ രാജ്യത്തു നിന്ന് ബൊക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
മാത്രമല്ല, നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ ചിബോക് പ്രദേശത്തിൽ മാത്രം ക്രൈസ്തവർ നൂറിലധികം തവണ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട് .
ഈ പ്രദേശത്ത് 2021 ജനുവരി 20 -നു നടന്ന ആക്രമണത്തിൽ ഒരു ക്രൈസ്തവൻ കൊല്ലപ്പെടുകയും 10 മുതൽ 13 വയസ്സ് വരെ പ്രായമുള്ളപതിനേഴ് ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ജനുവരി 14 -നു നടന്ന ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ കൊല്ലപ്പെടുകയും അഞ്ച് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഓരോ ആക്രമണത്തിലും തീവ്രവാദികൾ ദൈവാലയങ്ങളും കത്തിച്ചിട്ടുണ്ട്.

ഓപ്പൺ ഡോർസിന്റെ 2022 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. അതുപോലെ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരെ തട്ടിക്കൊണ്ടു പോയ രാജ്യവും നൈജീരിയ തന്നെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group