പാലിയേറ്റീവ് കെയറിലെ ശുശ്രൂഷകളെ പ്രോത്സാഹിപ്പിച്ച് മാർപാപ്പാ.

പാലിയേറ്റീവ് കെയറിലെ ശുശ്രൂഷകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.രോഗികളെ പരിചരിക്കുവാനും അവർക്ക് ആവശ്യമായ ശുശ്രൂഷകൾ ലഭ്യമാക്കുവാനും സമൂഹത്തോട് പാപ്പാ ആവശ്യപ്പെട്ടു.

ദയാവധത്തെ പ്രോത്സാഹിപ്പിക്കരുതെന്നും മാനുഷികമായ രീതിയിൽ രോഗികളെ ജീവിക്കാൻ അനുവദിക്കുന്ന പാലിയേറ്റീവ് കെയറിലെ ശുശ്രൂഷകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

തന്റെ ജീവിതപാതയുടെ അവസാന ദൈർഘ്യം ജീവിക്കാൻ തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിക്കും സാധ്യമായ ഏറ്റവും മാനുഷികമായ സഹായം നൽകണമെന്നും എന്നാൽ ഈ സഹായത്തെ ആ വ്യക്തിയെ മരണത്തിലേക്കു നയിക്കുന്ന തിന്മയുടെ ചാലകമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പാപ്പ ഓർമപ്പെടുത്തി.

പാലിയേറ്റീവ് കെയർ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവരോട് നന്ദി അറിയിച്ച് പാപ്പാ അവരുടെ സേവനങ്ങളെ വിലമതിക്കുന്നതായും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group