ഉക്രൈന്റെ സമാധാനത്തിനായുള്ള ഉപവാസ ദിനo ആചരിക്കാൻ മാർച്ച് രണ്ടാം തീയതി മാറ്റിവെക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ എല്ലാ വിശ്വാസികളോടും അഭ്യർത്ഥിച്ചിരുന്നു, മാർപാപ്പായുടെ ഈ അഭ്യർത്ഥനയോട് കേരള ലത്തീൻ കത്തോലിക്കാ സഭ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വരാപ്പുഴ അതിരൂപത മെത്രാൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്താ അർപ്പിച്ച ദിവ്യബലിയിൽ ഉക്രൈനു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ഉയർന്നു. ആയുധങ്ങൾ താഴെയിടുന്നതിനും എത്രയുംവേഗം സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് അദ്ദേഹം വിശ്വാസികളോടു ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ലത്തീൻ കത്തോലിക്ക സഭയിലെ മെത്രാന്മാരും വൈദീകരും അൽമായരും സന്യസ്തരും യുവജനങ്ങളും കുട്ടികളും ഉൾപ്പെട്ട വിശ്വാസിസമൂഹവും ഉക്രൈനു പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group