കോവിഡ് പോരാട്ടത്തിൽ പോരാളികളായി കെസിവൈഎം പ്രവർത്തകർ…

തലശ്ശേരി:ജാതിക്കും മതത്തിനപ്പുറം മനുഷ്യത്വത്തിന്റെ മഹാഭേരി മുഴക്കി മുന്നേറുകയാണ് തലശ്ശേരിയിലെ കെ.സി.വൈ.എം. പ്രവർത്തകർ.ലോകത്തെയാകമാനം ഭീതിയുടെ മുൾമുനയിലാക്കിയ കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു മരണപ്പെട്ടവരുടെ മൃതശരീരങ്ങൾ ഉറ്റവരുടെ സാന്നിധ്യമില്ലെങ്കിലും അവരവരുടേതായ മതാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നടത്തി സംസ്കരിച്ച് സമൂഹത്തിന് മാതൃകയാവുകയാണ്
ഈ യുവ കൂട്ടായ്മ….കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ180- പരം മൃതദേഹങ്ങൾ ഇതിനോടകം കെ.സി.വൈ.എം പ്രവർത്തകർ ഇത്തരത്തിൽ സംസ്കരിച്ചു കഴിഞ്ഞു.തലശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനിയുടെ പ്രത്യേക നിർദേശപ്രകാരം കെ.സി.വൈ.എം.അതിരൂപത സമിതിക്കു കീഴിൽ 580 പ്രവർത്തകരാണ്
ഇപ്പോൾ ഇതിനായി കർമ്മ രംഗത്തുള്ളത്.കോരിച്ചൊരിയുന്ന മഴയത്തും മണിക്കൂറുകളോളം പി.പി.ഇ.കിറ്റ് ധരിച്ചു കൊണ്ടാണ് ഇവരുടെ നിശബ്ദ സേവനം.തലശ്ശേരി അതിരൂപതയിലെ സാമൂഹികസേവന വിഭാഗമായടി.എസ്.എസ്.എസിനോടൊപ്പം ചേർന്നാണ് കെ സി വൈ.എം പ്രവർത്തിക്കുന്നത്.പി.പി.ഇ.കിറ്റ് ധരിച്ചുകഴിഞ്ഞാൽ സേവനം മാത്രമാണ് മനസ്സിലുള്ളതെന്നും ഇതിനിടയിൽ വിശപ്പിനും ദാഹത്തിനും പോലും സ്ഥാനമില്ലെന്നും പ്രതിഫലം ആഗ്രഹിക്കാതെയാണ് തങ്ങളുടെ പ്രവർത്തനമെന്നും കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് ജോസഫ് മാറുകാട്ടുകുന്നേൽ പറഞ്ഞു.അതിരൂപതയിലെ 16 ഫൊറോന കളിലായി അതാതു ഫൊറോനകളിലെ പ്രസിഡന്റുമാരാണ് അതാതു സ്ഥലങ്ങളിലെ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.കോവിഡ് വരുത്തിവെച്ച ഭീതിയും നിയന്ത്രണങ്ങളും മൂലം സാധാരണ മരണാനന്തര കർമ്മങ്ങളും പല ദേവാലയങ്ങളിലും കെ.സി.വൈ.എം. പ്രവർത്തകർ തന്നെയാണ് നിർവഹിക്കുന്നത്. ശവസംസ്കാരങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുള്ളതു കൊണ്ട് അരണ്ട വെളിച്ചത്തിൽ സംസ്കാര ചടങ്ങുകൾ നടത്തുമ്പോഴും സാക്ഷികളായി പോലും ആരും ഉണ്ടാകാറില്ലെന്നും ഈ യുവാക്കൾ പറയുന്നു.ഈ യുവ സംഘത്തിന് കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ.ജിൻസ് വാളിപ്ലാക്കൽ,ജനറൽ സെക്രട്ടറി അമൽ.കെ.ജോയ്, സനീഷ്പാറയിൽ,ടോണി ചേപ്പുകാലായിൽ,ജിൻസ് മാമ്പുഴയ്ക്കൽ,എബിൻ കുമ്പുക്കൽ,
സിസ്റ്റർ.പ്രീതി മരിയ സി.എം.സി. ചിഞ്ചു വട്ടപ്പാറ, നീന പറപ്പള്ളി,ഐശ്വര്യ കുറു മുട്ടം എന്നിവരാണ് നേതൃത്വം നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group