അമേരിക്കൻ നഗരമായ ഗ്വാട്ടിമാലയിലെ ഭൂകമ്പത്തിൽ 350 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന് കേടുപാടുകൾ. സാൻ ജുവാൻ ബൗട്ടിസ്റ്റ അമറ്റിറ്റ്ലാൻ ദൈവാലയത്തിനാണ് ഫെബ്രുവരി 16- ന് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചത്.
ഫെബ്രുവരി 16- ന് പുലർച്ചെയുണ്ടായ ഭൂചലനം ഗ്വാട്ടിമാലൻ പ്രദേശത്തുടനീളം അനുഭവപ്പെട്ടതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി, വോൾക്കനോളജി, മെറ്റീരിയോളജി ആൻഡ് ഹൈഡ്രോളജി (ഇൻസിവുമേ) റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിൽ മൂന്ന് പേർ മരണപ്പെടുകയും 30,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“സാൻ ജുവാൻ ബൗട്ടിസ്റ്റ അമറ്റിറ്റ്ലന്റെ ചരിത്രപരമായ ദൈവാലയത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും,ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇടവക ദൈവാലയം അടച്ചിരിക്കുമെന്നും – ദൈവാലയ അധികൃതർ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group