ലത്തീന്‍ കത്തോലിക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും സര്‍ക്കാരുകളുടെയും കേരളത്തിലെ വിവിധ രാഷ്ട്രീയ മുന്നണികളുടെയും പരിഗണനയ്ക്കായി ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടും ഇവയോടുള്ള സര്‍ക്കാരിന്റെയും രാഷ്ട്രീയ മുന്നണികളുടെയും പ്രതികരണങ്ങളുടെയും നടപടികളുടെയും അടിസ്ഥാനത്തില്‍ ആസന്നമാകുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ച് കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി.
കോട്ടയത്ത് വിമലഗിരിയില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതിയും രാഷ്ട്രീയ കാര്യസമിതിയും രാഷ്ട്രീയ നിജസ്ഥിതി വിലയിരുത്തി. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്ത, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഡബ്‌ള്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ പ്രസിഡന്റ് കാസി പൂപ്പന, കെആര്‍എല്‍സിസി സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, പ്രബല്ലദാസ്, മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m