രാജ്യത്തിൻ്റെ ചരിത്രത്തില്‍ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്: മന്ത്രി പി രാജീവ്

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകള്‍ സംരംഭകരായ വിവരം പങ്കുവെച്ച്‌ മന്ത്രി പി രാജീവ്.

ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളില്‍ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നില്‍ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

രാജ്യത്തിൻ്റെ ചരിത്രത്തില്‍ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകള്‍ സംരംഭകരായ വിവരം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.

ഇന്ത്യയില്‍ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭകവർഷം. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളില്‍ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ 32% സംരംഭങ്ങളാണിത്. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നില്‍ക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group