സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി 10-ാം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസില്‍ ‘സേവ് എ ഇയർ'(സേ) പരീക്ഷ നടത്താൻ തീരുമാനം.
ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് നേടിയ വിദ്യാർഥികള്‍ക്കാണ് അവധിക്കാലത്ത് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അർഹരായവർക്കു സ്ഥാനക്കയറ്റം നല്‍കണമെന്നാണു പൊതു വിദ്യാഭ്യാസ ഡയറക്ടർ നല്‍കിയിരിക്കുന്ന നിർദ്ദേശം. മേയ് 10നു മുൻപ് പരീക്ഷ ഹൈസ്കൂളുകളില്‍ നടത്തണം. നിലവില്‍ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് വാർഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയാണുണ്ടായത്.അതേസമയം, വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും.
എന്നാല്‍, അതിനായി വാർഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാർഷിക പരീക്ഷ എഴുതാൻ കഴിയാത്ത എട്ടാം ക്ലാസ് വരെയുള്ളവർക്കായി സ്കൂള്‍ തലത്തില്‍ ചോദ്യപ്പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തും. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് രണ്ടിന് പ്രസിദ്ധീകരിക്കണം. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m