ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥനാ ദിനം ആചരിക്കാൻ മാർപാപ്പായുടെ ആഹ്വാനം.

ഉക്രൈനിൽ സമാധാനത്തിനായി പ്രാർത്ഥനാ ദിനം ആചരിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ജനുവരി 26 ഉക്രെയ്നുവേണ്ടി പ്രാർത്ഥന ദിനമായി ആചരിക്കാൻ പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

“എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സംരംഭങ്ങളും പക്ഷപാതപരമായ താൽപ്പര്യങ്ങളേക്കാൾ സാഹോദര്യത്തിലും പരസ്പര സേവനത്തിലും ഊന്നിയതായിരിക്കണം. ഉക്രൈനുവേണ്ടി സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാൻ നല്ല മനസ്സുള്ള എല്ലാ ആളുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു -പാപ്പാ പറഞ്ഞു. ഉക്രൈനിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയിൽ പാപ്പാ തന്റെ ആശങ്കയും പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group