തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു സെന്റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി ) നടത്തുന്ന ‘തോമാശ്ലീഹായുടെ വര്‍ഷം’ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.
സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു.
തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ സഭയ്ക്ക് ഉണര്‍വേകാൻ എംഎസ്ടി നടത്തുന്ന വിവിധ പരിപാടികളെ കര്‍ദിനാള്‍ അഭിനന്ദിച്ചു.എംഎസ് ടി ഡയറക്ടര്‍ ജനറാള്‍ റവ.ഡോ. ആന്റണി പെരുമാനൂര്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ റവ.ഡോ. ജെയിംസ് കുരികിലാംകാട്ട് എന്നിവര്‍ പ്രസംഗിച്ചു. എ.ഡി. 52ല്‍ കേരളത്തില്‍ വന്ന മാര്‍ തോമാശ്ലീഹാ ഇവിടെ ഏഴു സ്ഥലങ്ങളില്‍ ക്രൈസ്തവ സഭാസമൂഹങ്ങള്‍ സ്ഥാപിച്ചതിനു ശേഷം മൈലാപ്പൂരിലേക്ക് പോയി. അവിടെ രക്തസാക്ഷിയായി എന്നാണ് ചരിത്രവും പാരമ്പര്യവും പറയുന്നത്.
ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് എംഎസ് ടി നടപ്പാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group