തലശ്ശേരി അതിരൂപതയുടെ സ്വപ്ന പദ്ധതിക്ക് ഉദ്ഘാടനം

തലശേരി : നീണ്ടനാളത്തെ കഠിന ശ്രമത്തിന്റെയും ഇടപെടലുകളുടെയും ഫലമായി തലശ്ശേരി അതിരൂപതയുടെ സ്വപ്ന പദ്ധതിക്ക് ശുഭാരംഭം. ഉത്തരമലബാറിലെ കർഷകരുടെ ഉന്നമനത്തിനായി അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ‘ബയോ മൗണ്ടൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിക്ക്’ (Bio Mounden Farmers Company) നവംബർ 19-ന് രാവിലെ 10:30-ന് കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്തു. കാർഷിക വിഭവങ്ങളുടെ ഉല്പാദനം മുതൽ സംഭരണവും വിപണനവും മൂല്യവർധിത ഉല്പന്നമാക്കലും അടക്കം സമഗ്ര മേഖലകളിലും ഇടപെട്ട് കർഷകരുടെ സാമ്പത്തിക ഭദ്രതയും ജീവിത നിലവാരവും ഉയത്തുകയാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ലക്ഷ്യം. വിലയും വിപണനവും ഒരേ കുടക്കീഴിൽ സംയോജിപ്പിച്ച് കർഷകർക്ക് അർഹമായ മാർക്കറ്റിംഗ് സംവിധാനം രൂപപ്പെടുത്തുകയാണ് തലശ്ശേരി അതിരൂപത.

    കർഷകർ കാത്തിരുന്ന ഈ സംരംഭം 2020 നവംബർ 19-ന് വ്യാഴാഴ്ച രാവിലെ 10:30 -ന് കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. അഭിവന്ദ്യ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞെരളക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈൻ മാർക്കറ്റിങ് വ്യവസായ മന്ത്രി ഇ.പി.ജയരാജനും, ഓഹരി വിതരണം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറും നിർവഹിച്ചു. കമ്പനിയുടെ വെബ്സൈറ്റ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആമുഖ പ്രഭാക്ഷണം നടത്തി. കെ.സുധാകരൻ എം.പി ലോഗോ പ്രകാശനവും, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി  ബ്രോഷർ പ്രകാശനവും നടത്തി. എം.എൽ.എ മാരായ കെ.സി ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ ആശംസകൾ നേർന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group