കഴിഞ്ഞദിവസം രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപo തകർത്ത സംഭവം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്നുo രാമനാഥപുരം രൂപത.
മതസൗഹാർദം തകർക്കുന്നതിനായി നടത്തുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ അത്യന്തം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തിനോടുള്ള പരസ്യമായ വെല്ലുവിളിയും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്നും രൂപതാ നേതൃത്വം ആരോപിച്ചു.
മത -വർഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ രൂപത ശക്തമായി അപലപിച്ചു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നടപടിയെടുക്കണമെന്നും ആരാധനാലയങ്ങൾക്കു നേർക്കു വർധിച്ചു വരുന്ന ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾക്കെതിരേ രാമനാഥപുരം രൂപതയുടെ ആശങ്കയും പ്രതിഷേധവും അറിയിക്കുന്നതോടൊപ്പം സർക്കാരിന്റെ സത്വര ഇടപെടൽ അഭ്യർഥിക്കുകയും ചെയ്യുന്നതായി രൂപതാവൃത്തങ്ങൾ അറിയിച്ചു.
രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ ആഹ്വാനമനുസരിച്ച് രാമനാഥപുരം രൂപതയിലെ വൈദികരും സന്യസ്തരും അല്മായരും വിവിധ സംഘടനാ ഭാരവാഹികളും ദേവാലയാങ്കണത്തിൽ ജപമാല ചൊല്ലി തങ്ങളുടെ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group