മലയാളി ഉള്‍പ്പടെ ഇന്ത്യൻ മുൻ നാവികര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച സംഭവത്തില്‍ അപ്പീല്‍ നല്‍കി ഇന്ത്യ.
വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ കോടതിയുടെ വിധിപ്പകര്‍പ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരെയും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് അര്‍ധരാത്രിയിലാണു ഖത്തര്‍ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്.
ക്യാപ്റ്റൻ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റൻ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡര്‍ അമിത് നാഗ്പാല്‍, കമാൻഡര്‍ പൂര്‍ണേന്ദു തിവാരി, കമാൻഡര്‍ സുഗുണാകര്‍ പകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group