ഫ്രാൻസിസ് പാപ്പയുടെ ചിത്രം കത്തിച്ച സംഭവം പോലീസ് അന്വേഷണo ഊർജിതമാക്കി

ഉത്തര അയർലണ്ടിൽ നടന്ന പ്രൊട്ടസ്റ്റൻറ് വിശ്വാസികളുടെ ആഘോഷത്തിൽ കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വസ്തുക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കൂനയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തോടൊപ്പം, കത്തോലിക്കാ വിശ്വാസികളെ അധിക്ഷേപിക്കുന്ന ‘കിൽ ഓൾ ടെയ്ഗ്സ്’ എന്ന അധിക്ഷേപ വാചകവും എഴുതിവെക്കപ്പെട്ടിരുന്നു. കത്തോലിക്കാ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും ‘ഇലവന്ത് നൈറ്റ്’ എന്ന പേരിൽ അറിയപ്പെട്ട ആഘോഷത്തിൽ അഗ്നിയ്ക്കിരയാക്കിയിട്ടുണ്ട്.

ഇതിൽ സിൻ ഫിൻ എന്ന പാർട്ടിയിലെ നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. ഇതൊരു സംസ്കാരമായി കരുതാൻ കഴിയില്ലെന്നും, കുറ്റകൃത്യം ആണെന്നും സിൻ ഫിൻ പാർട്ടിയുടെ കൗൺസിലർ ഗാരി മക്ലീവ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കൂടുതൽ തെളിവുകൾ സമാഹരിച്ചു കൊണ്ട് ഇരിക്കുകയാണെന്നും ജൂലൈ പതിമൂന്നാം തീയതി ഇറക്കിയ പ്രസ്താവനയിൽ പോലീസ് വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group