കൊച്ചി :മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിലിനെ ചിലർ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്ത തെറ്റുകൾക്കെതിരേ മാപ്പപേക്ഷിച്ചും പരിശുദ്ധ പിതാവിനോടും സീറോമലബാർ സഭയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുo എറണാകുളം-അങ്കമാലി അതിരുപത ഐക്യദാർഢ്യ സ്നേഹ സംഗമം എറണാകുളം ടൗൺ ഹാളിൽ നടത്തി.
മാർപാപ്പയോടുള്ള ആദരസൂചകമായി പേപ്പൽ പതാക വീശി വിശ്വാസികൾ ഐക്യപ്രതിജ്ഞയെടുത്തു.
സമ്മേളനം തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. എറണാകുളം ബസിലിക്ക വികാരി ഫാ. ആന്റണി പൂതവേലി അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തോട്ടുപുറം, ചെറിയാൻ കവലക്കൽ, കുര്യൻ അത്തിക്കളം, അഡ്വ. തോമസ് തളനാനി, എം.ടി. ജോസ്, സീലിയ ആന്റണി, എൽ. ഔസേഫ് , റെജി ഇളമത, ഷൈനമ്മ ജോസ്, ജോമോൻ ആരക്കുഴ, സേവ്യർ മാടവന, ജോസഫ് ഏബ്രഹാം എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group