ക്രൈസ്‌തവ വിശ്വാസിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് പോലീസ്

പാകിസ്ഥാനിൽ ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ ഷാഹിദ് മസിഹ് എന്ന ക്രൈസ്തവനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് പോലീസ്.

വ്യക്തമായ് തെളിവുകൾ ഉണ്ടായിട്ടും പണത്തിൻെറയും സ്വാധീനത്തിന്റെയും ഫലമായി കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ പോലീസ് വിസമ്മതിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയിലെ ഭിക്കി പ്രദേശത്താണ് സംഭവം.

ഷാഹിദ് മസിഹിന്റെ ഭാര്യയായ സോണിയ ഷാഹിദ് ആണ് പോലീസ് നടത്തുന്ന അനാസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. മെയ് എട്ടിനാണ് ഷാഹിദിനെ ജോലി ചെയ്യുന്ന സ്ഥലത്തെ ഉടമസ്ഥർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഏപ്രിൽ 7, 8 തീയതികളിൽ 12 ആടുകൾ മോഷ്ടിക്കപ്പെട്ടു, മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഫാം ഉടമകൾ ഷാഹിദ് മസിഷിനെയും മറ്റൊരു ക്രിസ്ത്യൻ തൊഴിലാളിയായ ഫർയാദ് മസിഹിനെയും മോഷണക്കുറ്റം ആരോപിച്ചു പീഡിപ്പിക്കുകയും ഷാഹിദിനെ കൊലപ്പെടുത്തുകയും ആയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group