മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളെക്കൂടി ചേർക്കണമെന്ന് USCIRF

മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളെക്കൂടി ചേർക്കണമെന്ന് USCIRF

മതസ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ പ്രധാനമായും പത്ത് രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർലിലിജിയസ് ഫ്രീഡം’ (USCIRF) ഏപ്രിൽ 25 -നു പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

“ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും അപചയത്തിൽ ഞങ്ങൾ നിരാശരാണ്. മതന്യൂനപക്ഷങ്ങൾ പീഡനങ്ങളും തടങ്കലുകളും നേരിടുന്നുണ്ട്. അവർക്ക് അവരുടെ വിശ്വാസത്തിൽ ജീവിക്കാൻ സാധിക്കുന്നില്ല. മതവിശ്വാസത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും വ്യാപകമാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസവും പ്രാതിനിധ്യവും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെയുള്ളത് എന്ന് USCIRF ചെയർമാൻ നദീൻ മാൻസിയ പറഞ്ഞു.

USCIRF അഭ്യർത്ഥനയിൽ 2021 നവംബറിൽ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതിനകം നിശ്ചയിച്ചിട്ടുള്ള ബർമ്മ, ചൈന, എറിത്രിയ, ഇറാൻ, ഉത്തര കൊറിയ, പാക്കിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഇവ കൂടാതെ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നിവയും പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളായി നിയോഗിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഒരു വർഷത്തിനു ശേഷം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ അതിന്റെ പദവി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ കമ്മീഷൻ ഖേദം പ്രകടിപ്പിച്ചു. നൈജീരിയയിൽ, “മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വളരെ മോശമായി തുടരുന്നു” എന്നും റിപ്പോർട്ട് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group