ഭാരതത്തില്‍ നിന്നുള്ള രണ്ടു പേരടക്കം 20 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇതോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ (കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ്) അംഗങ്ങളുടെ എണ്ണം 229 ആകും. കത്തോലിക്ക സഭയില്‍ പാപ്പയുടെ അടുത്ത സഹായികളും, ഉപദേഷ്ടാക്കളുമായ മുഴുവന്‍ കര്‍ദ്ദിനാളുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് കര്‍ദ്ദിനാള്‍ സംഘം അഥവാ കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്ന്‍ പറയുന്നത്. ഫ്രാൻസിസ് പാപ്പ കർദ്ദിനാളുമാരുടെ നിരയിലേക്ക് ഇന്ന്‍ ഉയര്‍ത്തുന്നവരില്‍ ഇതാദ്യമായി ഭാരതത്തില്‍ നിന്ന്‍ ദളിത് വിഭാഗത്തിൽപെട്ട ആർച്ച് ബിഷപ്പും ഉള്‍പ്പെടുന്നുണ്ട്.
ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂളയാണ് ദളിത് വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ ആര്‍ച്ച് ബിഷപ്പ്. ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോയും ഇന്ന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ റോം സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകീട്ട് 07:30) ചടങ്ങുകള്‍ ആരംഭിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group