തിരുവനന്തപുരം:മദ്യവിൽപ്പനശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയമെന്നു കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ലിക്വർ ക്വിറ്റ് ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദേശ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കാൻ സംസ്ഥാന എക്സൈസ് കമ്മീഷണർ നികുതി ജോയിന്റ് സെക്രട്ടറിക്കു നൽകിയ ശിപാർശ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മദ്യശാലകളുടെ എണ്ണം വർധിപ്പിക്കുക വഴി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നുo ബിഷപ്പ് കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group