മ​​​ദ്യ​​​ ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​o: ​ബി​ഷ​പ് ജോ​ഷ്വാ മാ​ർ ​ഇഗ്നാത്തിയോ​സ്.

തിരുവനന്തപുരം:മ​​​ദ്യ​​​വി​​​ൽ​​​പ്പനശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നു കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് പറഞ്ഞു.കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ മു​​​ന്ന​​​ണി ലി​​​ക്വ​​​ർ ക്വിറ്റ് ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തി​​​യ ധ​​​ർ​​​ണ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദേ​​​ശ മ​​​ദ്യ​​​വി​​​ൽപ്പന​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം ആ​​​റി​​​ര​​​ട്ടി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​കു​​​തി ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക വ​​​ഴി മ​​​ദ്യ ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​തെന്നുo ബിഷപ്പ് കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group