വിശ്വാസം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിന് ഇരകളാക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജർമ്മനിയിലെ ഓഗ്സ്ബർഗ് രൂപതയുടെ മെത്രാൻ ബേർത്രാം മെയെർ.
മതത്തിൻറെയൊ വിശ്വാസത്തിൻറെയൊ പേരിൽ ആക്രമണത്തിന് ഇരകളാകുന്നവരെ അനുസ്മരിക്കുന്ന ദിനം ആചരിച്ചതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇത്തരത്തിലുള്ള ആക്രമണങ്ങൾ കുറയുന്നതിനു പകരം കൂടിവരുന്ന പ്രവണതയിൽ ആശങ്ക അറിയിച്ചത്.
മതത്തിൻറെ പേരിൽ തിരസ്കൃതരാകുന്നതും ആക്രമിക്കപ്പെടുന്നതും ക്രൈസ്തവർ മാത്രമല്ല എന്ന വസ്തുതയും ബിഷപ്പ് മെയെർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഇരകളാകുന്നവരുടെ വേദനകളിൽ നമുക്ക് നിസ്സംഗതപുലർത്താനാകില്ലെന്നും കാരണം ഈ ആക്രമണങ്ങൾ എല്ലായ്പോഴും മനുഷ്യാവകാശങ്ങളുടെ അടിത്തറയായ മാനവ ഔന്നത്യത്തിനെതിരായുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m