പൊന്തിഫിക്കൽ കൗൺസിൽ സമിതി അംഗങ്ങളായി രണ്ട് മലയാളി വൈദികന്മാരെ മാർപാപ്പ നിയമിച്ചു.

വത്തിക്കാൻ : പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലേജിസ്ലേറ്റീവ് ടെക്സ്റ്റ്സ്
വത്തിക്കാൻ സമിതിയിലെ അംഗങ്ങളായി രണ്ട് മലയാളി വൈദികന്മാരെ മാർപാപ്പ നിയമിച്ചു. ഡോ വർഗീസ് കൊളുത്തറ CMI .ഡോ .പോൾ പള്ളത്ത് എന്നിവരെയാണ് 5 വർഷത്തേക്ക് മാർപാപ്പ നിയമിച്ചത് .നിലവിൽ കൗൺസിൽ അംഗമായ ഡോ ഫാദർ വർഗീസ് കോളുതറയുടെ നിയമനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ ഇപ്പോൾ സീറോമലബാർ സഭയിൽനിന്ന് മൂന്ന് അംഗങ്ങളാണ് പൊന്തിഫിക്കൽ കൗൺസിൽ സമിതിയിൽ ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group