ദളിത് ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ

ക്രൈസ്തവ മതത്തിലേക്ക് മതപരിവർത്തനം നടത്തിയ ദളിത് വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിനെ മത്സരിക്കുന്നതിന് ഉൾപ്പെടെയുള്ള സംവരണ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന നിലപാട് അറിയിച്ചു കേന്ദ്ര നിയമ മന്ത്രി ശിവശങ്കർ പ്രസാദ്. എന്നാൽ ഹിന്ദു,സിക്ക്,ബുദ്ധമതങ്ങളിലേക്ക് പരിവർത്തനം നടത്തിയ പട്ടിക ജാതി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനടക്കമുള്ള സംവരണാനുകൂല്യങ്ങൾ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.ഈ കാര്യങ്ങൾ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സംവരണാനുകൂല്യങ്ങൾ ദളിത് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകാൻ ഭരണ ഘടന ഭേദഗതി ചെയ്യുമോ എന്ന നരസിംഹ റാവുവിന്റെ ചോദ്യത്തിന് ആ വിഷയം സർക്കാരിന്റെ പരിഗണനയിൽ ഇല്ല എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത് .എന്നാൽ സംവരണാനുകൂല്യങ്ങൾ ദളിത് ക്രിസ്ത്യാനികൾക്കും വേണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിഭിത ഭാഗങ്ങളിൽ ദളിത് പ്രക്ഷോഭം നടന്നു വരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group