ഭീഷണിയെ തുടർന്ന് കൂട്ടപലായനം ചെയ്ത് പാക് ക്രൈസ്തവർ

മുസ്ലിം വിഭാഗങ്ങളുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ പാകിസ്ഥാനിലെ ലാഹോറിൽ നിന്ന് മറ്റു പ്രദേശത്തേക് പലായനം ചെയ്തു. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കന്റോൺമെൻറ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.ക്രൈസ്തവരുടെ വീടുകൾ അഗ്നിക്കിര യാക്കുവാൻ ചില മുസ്ലിം വിഭാഗങ്ങൾ നടത്തിയ ശ്രമം മൂലമാണ് ക്രൈസ്തവർ പലായനം ചെയ്യുവാൻ നിർബന്ധിതരായത്.
പോലീസ് പ്രദേശത്തു നിലയുറപ്പിച്ചെങ്കിലും ക്രൈസ്തവരുടെ പാലായനം തുടരുകയാണ് .രാജ്യത്തെ മതനിന്ദ നിയമം ഉപയോഗിച്ച് മതന്യൂന പക്ഷനിയമങ്ങളെ നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ അന്താരാഷ്‌ട്ര സംഘടനകൾ രംഗത്തുവന്നിട്ടുണ്ട് .മത ന്യൂനപക്ഷങ്ങളിൽ പെടുന്ന പാക് ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 1 .6 ശതമാനം മാത്രമാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group