നിർബന്ധിത വിവാഹത്തിനിരയായ പാക് ക്രിസ്ത്യൻ പെൺകുട്ടിക്ക് ഒടുവിൽ നീതി ലഭിച്ചു.

അഹമ്മദാബാദിലെ സ്വന്തം വീട്ടിൽ നിന്നും മുസ്ലിം സംഘം തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നിയമപോരാട്ടത്തിനൊടുവിൽ നീതിലഭിച്ചു. എട്ടുമാസത്തെ ക്രൂരതയ്ക്ക് ഒടുവിൽ ഫൈസലാബാദ് സെഷൻ കോടതിയാണ് ആശ്വാസവിധി പുറപ്പെടുവിച്ചത്.നാല്പത്തിയഞ്ചുവയസ്സുള്ള ഹിസാർഹയാത്ത് എന്ന മുസ്ലിം മത വിശ്വാസിയാണ് പെൺകുട്ടിയെ നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇരയാക്കിയത്. പെൺകുട്ടി ദിവസം മുഴുവൻ ഹയാത്തിന്റെ വീട്ടിൽ ജോലി ചെയ്യുകയും അടിമ വേലചെയ്യുകയുമാണ് എന്നും ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ നൽകിയ പരാതിയെ തുടർന്നാണ് ആശ്വാസകരമായ വിധി യുണ്ടായത്. 12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു . പെൺകുട്ടിയുടെ മോചനത്തിനായി സഹായിച്ച എല്ലാ വ്യക്തികൾക്കും സംഘടനകൾക്കും ബിഷപ്പ് ഇഫ്തിക്കർ നന്ദി യറിയിച്ചു. മതപരിവർത്തനം ചെയ്ത് വിവാഹം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിൻ ടെ സൂചന മാത്രമാണ് ഈ വിജയമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group