ക്രിസ്ത്യാനികൾക്ക് പാർലിമെന്റ് സീറ്റ് നൽകുന്ന ഉത്തരവിൽ ഒപ്പുവച്ച് പാലസ്തീൻ പ്രസിഡന്റ്

പാലസ്തീൻ നിയമസഭാ കൗൺസിൽ ക്രിസ്ത്യാനികൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന ഉത്തരവിൽ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഒപ്പുവച്ചു. 132 അംഗ കൗൺസിലിൽ ഏഴു സീറ്റുകളെങ്കിലും ക്രൈസ്തവർക്ക് മാറ്റിവെക്കാനാണ് പുതിയ ഉത്തരവ്. ക്രൈസ്തവ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ തീരുമാനത്തെ സ്വാഗതം ചെയ്തു.2006 ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം രാജ്യം ആദ്യമായാണ് തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുവാൻ പോകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ബാഹുസ്വരതയെ ഉൾക്കൊണ്ടുകൊ ണ്ടു എല്ലാ വിഭാഗങ്ങൾക്കും രാഷ്ട്രീയ പ്രാധാന്യം നൽകുന്ന പുതിയ തീരുമാനത്തെ ബെത്ല ഹേമിലെ മുൻ മേയറായിരുന്ന വേര ബബോൺ സ്വാഗതം ചെയ്തതായും അറിയിച്ചു. പാലസ്തീനിലെ ക്രൈസ്തവർ വ്യക്തിപരവും മതപരവുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും ഇതിനെതിരെ ഒരു നിയമ നിർമാണം നടത്തേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിൽ ആണെന്നും അതിനുള്ള ആദ്യപടിയായി പുതിയ ഉത്തരവിനെ കണക്കാക്കുന്നതായും മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഇബ്രാഹിം ഡേയാബസ് അഭിപ്രായപ്പെട്ടു. പാലസ്തീൻ ജനത പുതിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി ജറുസലേമിലെ ഓർത്തഡോക്സ്‌ മെത്രപൊലീത്ത സെബാസ്റ്റിയ അതല്ല ഹന്നാ പറഞ്ഞു.ക്രൈസ്തവർക്ക് വേണ്ടി ഇതുപോലെ തുറന്ന ക്വട്ട ഒഴിച്ചിട്ട പ്രസിഡന്റിന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group