ഇന്ത്യയും ജാഗ്രതയിൽ; പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയ്ക്കെന്ന് റിപ്പോർട്ട്

പാകിസ്ഥാനെക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്.

ചൈന അവരുടെ ആണവായുധശേഖരം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജനുവരിയില്‍ 410 ആയിരുന്ന ആണവായുധങ്ങള്‍ 2024 ജനുവരിയില്‍ 500 ആയാണ് ഉയര്‍ന്നത്. 2024 ജനുവരി പ്രകാരം ഇന്ത്യയില്‍ 172 ആണവായുധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പാകിസ്ഥാനെക്കാള്‍ കൂടുതലാണ്.

2023ല്‍ ഇന്ത്യ അതിന്റെ ആണവായുധശേഖരം ചെറിയ തോതില്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നിവയുള്‍പ്പെടെ ഒമ്ബത് ആണവായുധ രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group