ദളിത് മതപരിവർത്തകർക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്ന നിലപാടിൽ ഉറച്ച് ഇന്ത്യൻ ഗവണ്മെന്റ് . ക്രിസ്ത്യൻ മതത്തിലേക്കോ മുസ്ലിം മതത്തിലേക്കോ മത പരിവർത്തനം ചെയ്‌ത ദളിത് വിഭാഗത്തിൽ പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുകയിലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. സർക്കാർ ഈ നിലപാട് ആവർത്തിച്ചത് നിർഭാഗ്യകരമാണെന്നും സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന ദളിത് വിഭാഗങ്ങൾക്ക് ഈ തീരുമാനം കടുത്ത വെല്ലുവിളിയായിരിക്കുമെന്നും പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങൾക്കായുള്ള ഇന്ത്യൻ ബിഷപ്പുമാരുടെ ഓഫീസ് ചെയർമാൻ ബിഷപ്പ് ശരത് ചന്ദ്ര നായക് കുറ്റപ്പെടുത്തി. ഇന്ത്യൻ പാർലിമെന്റിൽ 543 സീറ്റുകളിൽ 84 എണ്ണം പട്ടികവിഭാഗത്തിനു നീക്കിവച്ചിട്ടുള്ളതാണ് അതിൽ 47 എണ്ണം ഔദോഗിക പട്ടിക വർഗ വിഭാഗങ്ങൾക്കായിട്ടുള്ളതാണ് .ഈ സീറ്റുകളിൽ ദളിത് ക്രൈസ്തവരെ മത്സരിക്കാൻ അനുവദിക്കുകയില്ല എന്ന മോദി സർക്കാരിന്റെ നിലപാട് പക്ഷപാതപരമാണെന്നും മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കാൻ ഇന്ത്യൻ നീതിപീഠം ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. സംവരണാനുകൂല്യങ്ങൾ മറന്ന് “ജാതി രഹിത സഭ ” ക്കായി പ്രവർത്തിക്കണമെന്ന് ദളിത് ക്രിസ്ത്യാനികൾക്കായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ലിബറേഷൻ മൂവ്മെന്റിന്റെ (PCLM ) പ്രസിഡന്റ് R L ഫ്രാൻസിസ് അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group