സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിഷപ്പുമാർ…

ഇന്ത്യയിൽ കോവിഡ് വ്യാപനം അതി സങ്കീർണമായി തുടരുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മെത്രാൻ സമിതി രംഗത്ത്. ഭരണ നേതൃത്വത്തിന്റെ അലംഭാവം രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും, രാജ്യം നേരിടുന്ന ഈ ദാരുണ അവസ്ഥയ്ക്ക് കാരണം സർക്കാരുകളുടെ ഉദാസീനതയാണെന്നും വിശാഖപട്ടണത്തെ അതിരൂപതാ മെത്രാൻ പ്രകാശ് മല്ലവരപു പറഞ്ഞു.വാക്സിൻ ക്ഷാമമുണ്ടായപ്പോൾ രാജ്യം 84 രാജ്യങ്ങളിലേക്ക് 60 ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ കയറ്റുമതി ചെയ്ത ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെ അദ്ദേഹം പ്രശംസിക്കുകയും സ്വന്തം രാജ്യത്ത് വാക്സിൻ വിതരണത്തിന് കാര്യത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇൻഡോറിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കലും രാജ്യത്ത് ജനങ്ങൾ മരിച്ചുവീഴുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു, തന്റെ രൂപതയിൽ. “ഒരു ക്രിസ്ത്യൻ കുടുംബത്തെ മുഴുവനും രോഗബാധിതരായി മരിച്ചുവെന്നുള്ള ദാരുണമായ സംഭവത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസ് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻ ഓഫ് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (എഫ്എബിസി) മുൻ ചെയർമാൻ ബിഷപ്പ് ഇന്ത്യയിലെ രോഗവ്യാപനം കൂടുന്നതിലുള്ള ആശങ്കയും അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group