അനധികൃത ഭൂമിയിടപാട് ആരോപണങ്ങളെ തള്ളി കർദ്ദിനാൾ ആലഞ്ചേരി വീണ്ടും രംഗത്ത്..

എറണാകുളം-അങ്കമാലി സീറോ മലബാർ അതിരൂപതയിലെ വിവാദ ഭൂമിയിടപാടുകൾ നിരാകരിച്ചുകൊണ്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും സീറോ മലബാർ സഭാ വക്താവ് ഫാദർ എബ്രഹാം കാവിൽപുരയിടവും .പ്രാദേശിക കോടതി കർദ്ദിനാളിനെ കുറ്റവിമുക്തനാക്കുകയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രത്യേക കേരള പോലീസ് സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കർദിനാളിനെ പ്രതിപ്പട്ടികയിൽ ആക്കികൊണ്ട് ഉണ്ടായിരിക്കുന്ന അനാവശ്യ വിവാദങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഭൂമിയിടപാട് വിഷയത്തിൽ യാതൊരു പിഴവുകളും സംഭവിച്ചിട്ടില്ലെന്നന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴുണ്ടായിരിക്കുന്ന അനാവശ്യ വിവാദങ്ങൾ സഭയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നതിൽ സംശയമില്ലെന്ന് സീറോ മലബാർ സഭാ വക്താവ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group