ന്യൂഡൽഹി : വിവാദമായ 3 കർഷക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഭാരത ക്രൈസ്തവ സഭാ നേതൃത്വം.
കർഷകരുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങളെ മാനിച്ചു കൊണ്ടുള്ള പ്രഖ്യാപനം തികച്ചും സ്വാഗതാർഹമാണെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കണ്ണൂർ ബിഷപ്പ് അലക്‌സ് വടക്കുംതല
അഭിപ്രായപ്പെട്ടു.ഒരു വർഷത്തിലേറെ നീണ്ടുനിന്ന കർഷക പ്രതിഷേധങ്ങൾക്ക് ശേഷമാണ് വിവാദമായ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
നിയമനിർമ്മാണത്തിന് മുൻപ് സർക്കാർ സമഗ്രമായ പഠനം നടത്താതെയാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന് സിബിസിഐയുടെ ജസ്റ്റിസ്, പീസ് ഡെവലപ്മെന്റ് , കമ്മീഷൻ ചെയർമാൻ ജബൽപൂർ ബിഷപ്പ് ജെറാൾഡ് അൽമേഡ പറഞ്ഞു .
തെറ്റായ നിയമങ്ങൾ പിൻവലിക്കുവാൻ തീരുമാനിച്ച സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group