ഭാരതത്തെ പൂർണമായും ഈശോയ്ക്കും മാതാവിനും സമർപ്പിക്കാൻ ഒരുങ്ങുന്നു.

ന്യൂഡൽഹി : കൊറോണ മഹാമാരി രൂക്ഷമായ ഇന്ത്യയെ പൂർണമായും ഈശോയ്ക്കുo പരിശുദ്ധ അമ്മയ്ക്കും ഓഗസ്റ്റ് ഏഴാം തീയതി സമർപ്പിക്കുo. ലത്തീൻ ബിഷപ്പുമാരുടെ കോൺഫറൻസ് പുറത്തുവിട്ട സന്ദേശത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ഇന്ത്യൻ ലത്തീൻ ബിഷപ്പുമാരുടെ കോൺഫറൻസ് ജനറൽ സെക്രട്ടറിയും ഡൽഹി അതിരൂപതയുടെ മെത്രാനുമായ ആർച്ച് ബിഷപ്പ് അനിൽ തോമസ് കൂട്ടോയുടെ അധ്യക്ഷതയിലായിരിക്കും സമർപ്പണ ശുശ്രൂഷ നടക്കുക.അന്നേ ദിവസം ഇന്ത്യൻ സമയം രാവിലെ 8 30 മുതൽ ഇന്ത്യയിലെ വിവിധ തീർത്ഥാടക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരുകർമ്മങ്ങളും നടക്കും.വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ ഫ്രാൻസിസ് സേവ്യർ, മദർതെരേസ തുടങ്ങിയ വിശുദ്ധരുടെ കബറിടങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും.
പ്രാർത്ഥനാ ചടങ്ങുകളുടെയെ ല്ലാം സംപ്രേക്ഷണം കത്തോലിക്കാ ടെലിവിഷൻ ചാനലുകളിലൂടെയും, ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയും തൽസമയം നടക്കും.138 രൂപതകളിൽനിന്നായി 18 ദശ ലക്ഷം വിശ്വാസികൾ ഉൾക്കൊള്ളുന്ന വിശ്വാസ സാക്ഷ്യം ആയിരിക്കുമിതെന്നും ബിഷപ്പ് കൗൺസിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group