ഇന്ത്യ കാനഡ നയതന്ത്ര ബന്ധം പാളുന്നു; ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാന‍ഡ

ഇന്ത്യ കാനഡയുമായുള്ള നയതന്ത്ര ബന്ധo തകരുന്നുവെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി.

ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപിച്ചാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.

നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യൻ സര്‍ക്കാര്‍ ഏജന്‍റുകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികള്‍ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു.

ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ചൂണ്ടിക്കാട്ടി. ഇത് ഇരുരാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്നും അവര്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group