നാല്പതാം വാർഷിക ആഘോഷ നിറവിൽ ഡൽഹി ആർച്ച് ബിഷപ്പ് കൂട്ടോ

പൗരോഹിത്യത്തിന്റെ നാല്പതാം വാർഷിക ആഘോഷിച്ച് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ തോമസ് . തന്റെ റൂബി ജൂബിലി ആഘോഷ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവരോടുള്ള സ്നേഹവും കടപ്പാടും ആർച്ച് ബിഷപ്പ് അറിയിച്ചു .രാജ്യത്ത് നടക്കുന്ന അശാന്തിക്കും വിദ്യേഷത്തിനുമെതിരെ പോരാടാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു .കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ സമുതായിക ആക്രമണങ്ങൾ വർധിച്ചുവെന്നും കോവിഡ് 19 പോലുള്ള പകർച്ചവ്യാധിക്ക് എതിരെ രാജ്യം പോരാടുമ്പോൾ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഫാസിസ്റ്റു മനോഭാവം രാജ്യത്തെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ജമാത്ത ഇസ്‍ലാമിക് സെക്രട്ടറി മുഹമ്മദ് സലിം ആർച്ച് ബിഷപ്പിന് ആശംസകൾ അറിയിച്ചു. ഫാസിസ്റ്റു ശക്തികളോടുള്ള പോരാട്ടത്തിൽ എല്ലാ മതസ്ഥരും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അമൃതസറിലെ ശിരോമണി ഗുരുദ്വര പർദ്ധക് കമ്മിറ്റി നേതാവ് ഗുർമിന്ദർ സിംഗ്.ദളിത് ക്രൈസ്തവ അവകാശ പ്രവർത്തകൻ A C മൈക്കിൾ തുടങ്ങിയവരും യോഗത്തിൽ മുഖ്യ അതിഥികളായിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group