“ഭിന്നതയുടെ രാഷ്ട്രീയത്തിന് വോട്ടില്ല” നിലപാടറിയിച്ച്” മെത്രാൻസമിതി

ജനങ്ങളെ ധ്രുവീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വോട്ട് നൽകരുതെന്ന് തമിഴ്നാട് കത്തോലിക്കാ മെത്രാൻ സമിതി വിശ്വാസികളോട് അഭ്യർത്ഥിച്ചു.ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഗോമാംസം നിരോധിക്കുമെന്നും മതപരിവർത്തനം തടയുന്നതിന് സംസ്ഥാനത്ത് പുതിയൊരു നിയമം നടപ്പിലാക്കുമെന്നുമുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തുവന്നതോടെയാണ് അഭ്യർത്ഥനയുമായി തമിഴ്നാട് മെത്രാൻസമിതി രംഗത്തുവന്നത്. ജനങ്ങളെ മതപരമായി ധ്രുവികരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടു നൽകരുതെന്ന് ബിഷപ്പുമാരുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
എന്നാൽ ഒരു പ്രത്യേക പാർട്ടിയെ തെരഞ്ഞെടുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ മാത്രമാണ് തങ്ങളുടെ നിലപാടെന്ന് തൂത്തുക്കുടി ബിഷപ്പ്സ്റ്റീഫൻ ആന്റണി പിള്ള അറിയിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group