ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവി അലങ്കരിച്ച് ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റത്. ഇതുവരെ, ടെസ്‌ലയുടെ അക്കൗണ്ടിംഗ് ഓഫീസറായാണ് വൈഭവ് തനേജ സേവനമനുഷ്ഠിച്ചിരുന്നത്. നിലവിലുള്ള ചുമതലക്കൊപ്പം സിഎഫ്ഒ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോമോട്ടീവ് എനർജി കമ്പനിയാണ് ടെസ്‌ല.
ഓഗസ്റ്റ് നാലിന് ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്ന സഖരി കിർഖോൺ സ്ഥാനം ഒഴിഞ്ഞിരുന്നു. ടെസ്‌ലയിൽ നീണ്ട 13 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. ഈ സ്ഥാനത്തേക്കാണ് വൈഭവ് തനേജ എത്തിയിരിക്കുന്നത്. 2018ൽ അസിസ്റ്റന്റ് കോർപറേറ്റ് കൺട്രോളറായാണ് വൈഭവ് തനേജ ടെസ്‌ലയിലെ ജോലിയിൽ പ്രവേശിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group